പറവൂർ: കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന കർഷക - തൊഴിലാളി ദ്രോഹനയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനപ്രകാരം അഖിലേന്ത്യാ കരിദിനത്തിന്റെ ഭാഗമായി കേരളകർഷകസംഘം പറവൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംഘം ജില്ലാ ട്രഷറർ ഡോ. എൻ. രമാകാന്തൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ.ഡി. വേണുഗോപാൽ, കെ.വി. ജിനൻ, എം.എസ്. രാജേഷ്, ടി.എസ്. രാജൻ, എം.പി. ഏയ്ഞ്ചൽസ്, വി. ദിലീപ്കുമാർ എന്നിവർ പങ്കെടുത്തു.