കൊച്ചി: കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് അസംഘടിത മേഖലയിൽ പണിയെടുക്കുന്ന മുഴുവൻ തൊഴിലാളികൾക്കും മൂവായിരം രൂപവീതം സാമ്പത്തികസഹായം അനുവദിക്കണമെന്ന് അഖിലകേരള വിശ്വകർമ്മ മഹാസഭ എറണാകുളം ജില്ലാകമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇവരെ വാക്‌സിനേഷന് മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തണമെന്നും ഓൺലൈനായി നടന്ന യോഗം അഭ്യർത്ഥിച്ചു. പ്രസിഡന്റ് കെആർ. ശശി അദ്ധ്യക്ഷനായി. പി. മോഹനൻ, പികെ. തമ്പി, പിഎസ്. ഭാസ്‌കരൻ, ശാരദാവിജയൻ, ടിഎ. അരവിന്ദൻ, എംഎം. സാജൻ എന്നിവർ സംസാരിച്ചു.