കൊച്ചി: കൊവിഡ് ബാധിച്ച് മരിച്ച മാദ്ധ്യമ പ്രവർത്തകരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം അനുവദിക്കണമെന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കൊവിഡ് ബാധിച്ച് മരിച്ച തമിഴ്‌നാട്ടിലെ മാദ്ധ്യമ പ്രവർത്തകർക്ക് പത്ത് ലക്ഷം രൂപയാണ് അവിടത്തെ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ എന്നിവരുടെ നേതൃത്വത്തിൽ സമർപ്പിച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടി.