കളമശേരി: നിയോജകമണ്ഡലം എം.എൽ.എകൂടിയായ മന്ത്രി പി. രാജീവ് തന്റെ എംഎൽഎ ഓഫീസ് കളമശേരിയിൽ തുറന്നു. കുസാറ്റ് റോഡിൽ ഫെഡറൽ ബാങ്കിന് മുൻവശത്താണ് ഓഫീസ് തുറന്നത്. . സി.പി.എം സംസ്ഥാന കമ്മിറ്റിഅംഗം കെ. ചന്ദ്രൻപിള്ള, ജില്ലാ കമ്മിറ്റിഅംഗങ്ങളായ കെ.എൻ. ഗോപിനാഥ്, വി.എം. ശശി, നിയോജകമണ്ഡലം സെക്രട്ടറി സി.കെ. പരീത്, ഏരിയ ആക്ടിംഗ് സെക്രട്ടറി കെ.ബി. വർഗീസ്, ആലങ്ങാട് ഏരിയാ സെക്രട്ടറി എ.കെ. ബാബു, നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, എ.എം. യൂസഫ്, അഡ്വ. മുജീബ് റഹ്മാൻ, എം.ടി. നിക്സൺ, കെ.വി. രവീന്ദ്രനാഥ്, കരിം നടയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലത്തിലുള്ളവർക്ക് എം.എൽ.എയുമായി ബന്ധപ്പെടാനുള്ള കേന്ദ്രമായി ഓഫീസ് പ്രവർത്തിക്കും. പൊതുജനങ്ങൾക്ക് ഓഫീസിൽ നേരിട്ടോ 0484 25 44444 എന്ന ഫോൺ നമ്പറിലോ kalamasserymlaoffice@gmail.com എന്ന ഇമെയിൽ വിലാസത്തിലോ പരാതികളും ആവശ്യങ്ങളും എം.എൽ.എയെ അറിയിക്കാം.