അങ്കമാലി: കർഷക നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് നടക്കുന്ന കർഷകപ്രക്ഷോഭം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കാത്ത കേന്ദ്ര ഗവ. നടപടിക്കെതിരെ പ്രതിക്ഷേധിച്ച് കർഷസംഘടനകളുടെ നേതൃത്വത്തിൽ കരിദിനാചരണം നടത്തി. വീടുകളിലും പാർട്ടി ഓഫീസുകളിലും കരിദിനം ആചരിച്ച് പ്രധാനമന്ത്രിയുടെ കോലവും കത്തിച്ചു. അങ്കമാലി ഏരിയ കേന്ദ്രത്തിൽ നടന്ന കരിദിനാചരണം കേരള കർഷകസംഘം അങ്കമാലി ഏരിയാ സെക്രട്ടറി ജീമോൻ കുര്യൻ ഉദ്ഘാടനം ചെയ്തു. എൻ.എ. വർഗീസ് അദ്ധ്യക്ഷനായി. സജി വർഗീസ്, കെ.കെ. സലി, പി.കെ. വേലായുധൻ എന്നിവർ പങ്കെടുത്തു.