കൊച്ചി: ജില്ലാ ഭരണകൂടത്തിന്റെയും കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെയും നേതൃത്വത്തിൽ ജില്ലയിൽ മൊബൈൽ ഓക്സിജൻ പാർലറുകൾ സജ്ജമാക്കി. ശബരി ഗ്രൂപ്പ് ചെയർമാൻ ശശികുമാറിന്റെ ഉടമസ്ഥതയിലുള്ള ചെറുപ്പളശേരിയിലെ വിവിധ സ്‌കൂളുകളിലെ ബസുകളാണ് ഓക്സിജൻ പാർലറുകളാക്കി മാറ്റിയത്. ഓക്സിജൻ പാർലറിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ, ആശുപത്രി സെക്രട്ടറി അജയ് തറയിൽ, ശബരി ഗ്രൂപ്പ് കോഓർഡിനേറ്റർ കെ. റെജികുമാർ, സിവിൽ ഡിഫൻസ് ചീഫ് വാർഡൻ അനു ചന്ദ്രശേഖർ, ഡോ. സച്ചിതാന്ദ കമ്മത്ത് തുടങ്ങിവർ പങ്കെടുത്തു.

ഒരേസമയം നാലു രോഗികൾക്കു ഇരുന്നും രണ്ടു രോഗികക്ക് കിടന്നും ഓക്സിജൻ ഉപയോഗിക്കാം. ബസുകളിൽ ഡ്രൈവറെ കൂടാതെ കേരള ഡിഫൻസിലെ പരിശീലം ലഭിച്ച സിവിൽ ഡിഫെൻസ് വാർഡന്മാ‌ർ ഉണ്ടായിരിക്കും. കൂടാതെ പൾസ് ഓക്‌സിമീറ്റർ, ഓക്‌സിജൻ മാസ്‌ക്, ഡിസ്‌പോസിബിൾ ബെഡ്ഷീറ്, പി.പി.ഇ കിറ്റ് തുടങ്ങിയവയും ലഭ്യമാക്കും.