പള്ളുരുത്തി: കൊവിഡും കടലാക്രമണവും നേരിടുന്ന ചെല്ലാനം തീരദേശവാസികളുടെ വീടുകളിൽ മോഷണവും പതിവായി. വെള്ളം കയറിയ വീടുകളിലുള്ളവർ പലരും ബന്ധുവീടുകളിലും ക്യാമ്പുകളിലും അഭയം പ്രാപിച്ചപ്പോൾ കടൽബാക്കി വെച്ച വസ്തുക്കളാണ് പലരുടെയും വീടുകളിൽനിന്ന് കവർന്നിരിക്കുന്നത്. വടക്കെ ചെല്ലാനം സെന്റ്.സെബാസ്റ്റ്യൻ പള്ളിക്ക് വടക്ക് പടിഞ്ഞാറ് വശത്തുള്ള നടുവിലപ്പറമ്പിൽ ജോയ്, കുരിശിങ്കൽ ലൈസൻ എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞദിവസം രാത്രിയിൽ കവർച്ചനടന്നത്. അലമാരികുത്തിത്തുറന്നായിരുന്നു മോഷണം. കണ്ണമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. ആൾത്താമസമില്ലാത്ത വീടുകളിൽ രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് ചെല്ലാനം ജനകീയവേദി പ്രവർത്തകർ ആവശ്യപ്പെട്ടു.