കൊച്ചി: നിർദ്ധനരായ നൂറോളം കുടുംബങ്ങൾക്ക് ഐ.എൻ.ടി.യു.സി എറണാകുളം റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് എ.എൽ. സക്കീർ ഹുസൈൻ, ഷുഹൈബ് അസീസ്, മണ്ഡലം പ്രസിഡന്റുമാരായ എം. ബാലചന്ദ്രൻ, പി.കെ. മുനീർ, അനിൽകുമാർ, അഡ്വ. സജിത്ത്, ബിജു മംഗലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.