കൊച്ചി: എറണാകുളം ഐ.സി.എ.ഐ ബ്രാഞ്ചിന്റെയും ആലുവ സി.എ അസോസിയേഷന്റെയും നേതൃത്വത്തിൽ കൊവിഡ് പ്രതിരോധക്കിറ്റുകൾ വിതരണംചെയ്തു. അങ്കമാലി, കാലടി, നെടുമ്പാശേരി, പറവൂർ, പെരുമ്പാവൂർ, ആലുവ പൊലീസ് സ്റ്റേഷനുകളിലും പെരുമ്പാവൂർ, പറവൂർ, അങ്കമാലി, ആലുവ താലൂക്ക് ആശുപത്രികളിലുമാണ് പ്രതിരോധ കിറ്റുകൾ നൽകിയത്. ആലുവ റൂറൽ എസ്.പി ഓഫീസിൽ നടന്ന ചടങ്ങിൽ എസ്.പി കാർത്തിക്ക് കിറ്റുകൾ ഏറ്റുവാങ്ങി. ഐ.സി.എ.ഐ ദക്ഷിണേന്ത്യൻ കൗൺസിൽ അംഗം ജോമോൻ കെ.ജോർജ്, എറണാകുളം ഐ.സി.എ.ഐ ശാഖാ ചെയർമാൻ രഞ്ജിത് വാര്യർ, ആലുവ സി.എ അസോസിയേഷൻ പ്രസിഡന്റ് വിബിൻ വിൻസന്റ്, വിഷ്ണുപ്രസാദ് മേനോൻ, എം.കൃഷ്ണരാജ് , കെ.വി.സാജു എന്നിവർ പങ്കെടുത്തു.