പെരുമ്പാവൂർ: ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാല ഒക്കൽ കെ.എം.പി ഗ്രൂപ്പ് ഒഫ് കമ്പനിയുടെ സഹകരണത്തോടെ 150 വീടുകളിൽ ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. വിതരണോദ്ഘാടനം ഒക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുശശി നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് സി.വി.ശശി, കെ.എം.പി ഗ്രൂപ്പ് ഒഫ് കമ്പനി വൈസ് ചെയർമാൻ കെ.എം.സിന്തിൽ, കെ.അനുരാജ്, എം.ബി രാജൻ, ബിനു ടീച്ചർ, വി ബി ശശി , സിജിതബാബു, എം.വി ബാബു എന്നിവർ സംസാരിച്ചു.