kaara-ratheesh
കാര രതീഷ്

ആലുവ: ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് മലയാറ്റൂർ കാടപ്പാറ ചെത്തിക്കാട്ട് വീട്ടിൽ രതീഷി (കാര രതീഷ് - 37) നെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കൊലപാതകം, കൊലപാതക ശ്രമം, ദേഹോപദ്രവം, അനധികൃത സ്‌ഫോടക വസ്തു കൈവശം വയ്ക്കൽ, മതസ്പർദ്ധ വളർത്തൽ തുടങ്ങി ഇരുപതോളം കേസിൽ പ്രതിയാണ്.

2014 ൽ അങ്കമാലി സ്റ്റേഷൻ പരിധിയിൽ നരഹത്യാശ്രമ കേസിൽ നോർത്ത് പറവൂർ അഡിഷണൽ സെഷൻസ് കോടതി രതീഷിനെ പത്ത് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചതിനെ തുടർന്ന് ഇനിയൊരു ക്രിമിനൽ കേസിലും ഉൾപ്പെടരുത് തുടങ്ങിയ വ്യവസ്ഥകളുടെ ജാമ്യം അനുവദിച്ചു. ഇതുലംഘിച്ച് കാലടി മണപ്പുറത്ത് സിനിമാ സെറ്റ് തകർത്ത കേസിൽ പ്രതിയായി. തുടർന്ന് പൊലീസ് ഹൈക്കോടതിയിൽ ജാമ്യം റദ്ദ് ചെയ്യാൻ റിപ്പോർട്ട് സമർപിച്ചു. ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു.

ഇയാളെ മൂന്ന് തവണ കാപ്പ ചുമത്തി ജയിലിലടച്ചിട്ടുണ്ട്. എറണാകുളം, കൊല്ലം , തൃശൂർ, മലപ്പുറം ജില്ലകളിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ കേസുകളുണ്ട്.