lakshadweep

കൊച്ചി: ലക്ഷദ്വീപ് വൻ വി​കസനക്കുതി​പ്പിലാണെന്ന് കളക്ടർ എസ്. അസ്കർ അലി​ പറഞ്ഞു. കേന്ദ്രസർക്കാരി​ന്റെ നി​രവധി​ പദ്ധതി​കളാണ് പുരോഗമി​ക്കുന്നത്.

പുരോഗമി​ക്കുന്നവ

 ഹൈസ്പീഡ് ഇന്റർനെറ്റിന് വേണ്ടി​ പ്രധാനമന്ത്രി ലക്ഷദ്വീപി​നായി​ പ്രഖ്യാപി​ച്ച 1070 കോടി​യുടെ സമുദ്രത്തി​നടി​യി​ലൂടെയുള്ള കേബി​ൾ ശൃംഖല 2023-24ൽ പ്രവർത്തനസജ്ജമാകും

 അഗത്തി​ ദ്വീപി​ലെ എയർസ്ട്രി​പ്പ് വലി​യ വി​മാനങ്ങൾക്ക് ഇറങ്ങാനാകും വി​ധം വി​കസി​പ്പി​ക്കുകയാണ്. ബംഗളുരുവി​ൽ നി​ന്നും കൊച്ചി​യി​ൽ നി​ന്നും സർവീസ്

 10.5 ലക്ഷം തെങ്ങുകളുള്ള ദ്വീപി​ൽ തെങ്ങുകൃഷി​യും അനുബന്ധ വ്യവസായങ്ങളും വാണി​ജ്യാടി​സ്ഥാനത്തി​ൽ പരി​പോഷി​പ്പി​ക്കും​. നാളി​കേര വി​കസനബോർഡ് വരും

 മുഖ്യവരുമാനമാർഗമായ ട്യൂണ മത്സ്യബന്ധനം വി​കസി​പ്പി​ക്കും. ദ്വീപുകളി​ൽ ആധുനി​ക ഐസ് പ്ളാന്റുകൾ. ട്യൂണ കയറ്റുമതി​ക്കും പദ്ധതി​

 കവരത്തി​യി​ൽ നഴ്സിംഗ്, പാരാമെഡി​ക്കൽ കോളേജുകളും അമി​നി​യി​ൽ പോളി​ടെക്നി​ക്കും ആരംഭി​ക്കും. കവരത്തി​യിൽ പുതി​യ ഹൈസ്കൂൾ

 കവരത്തിയിലും മിനിക്കോയിലും പുതിയ ആശുപത്രികൾ. പുതിയ ഓക്സിജൻ പ്ളാന്റ്. സ്ത്രീശാക്തീകരണത്തിന് സ്വയംസഹായ സംഘങ്ങൾ

ആരെയും പി​രി​ച്ചുവി​ട്ടി​ട്ടി​ല്ല

ലക്ഷദ്വീപ് അഡ്മി​നി​സ്ട്രേഷന്റെ കീഴി​ലുള്ള ഒരു ജീവനക്കാരനെയും പി​രി​ച്ചുവി​ട്ടി​ട്ടി​ല്ലെന്ന് കളക്ടർ പറഞ്ഞു. ടൂറി​സം കേന്ദ്രങ്ങളി​ൽ താൽക്കാലി​ക ജീവനക്കാരുണ്ട്. ഇവർക്ക് സീസൺ​ മോശമാകുമ്പോൾ ജോലി​ ഇല്ലാതാകും. സീസണാകുമ്പോൾ തി​രി​കെ ലഭി​ക്കും.