anwarsadath-mla
എടത്തല കുഞ്ചാട്ടുകരയിൽ കപ്പയുടെ വിതരണോദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കുന്നു

ആലുവ: കൊച്ചി ഇന്ദ്രിയ ഗ്രൂപ്പ് ചെയർമാൻ എം.ഡി. കുര്യൻ മാടപ്പിള്ളിയുടെ ഇടപെടൽ കർഷകർക്കും നിർദ്ധന കുടുംബങ്ങൾക്കും സഹായമായി. നഷ്ടത്തിൽ മുങ്ങിയ വാളകത്തെ മൂന്ന് കർഷകരിൽ നിന്നും 12 ടൺ കപ്പ ന്യായമായ വില നൽകി സംഭരിച്ച കുര്യൻ ആലുവ മണ്ഡലത്തിൽ ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായവർക്ക് നൽകുകയായിരുന്നു.

അൻവർ സാദത്ത് എം.എൽ.എയുടെ അഭ്യർത്ഥനമാനിച്ചാണ് കപ്പ ആലുവ മണ്ഡലത്തിൽ എത്തിച്ചത്. നേരത്തെ ആലുവയുടെ ഹൃദയ പദ്ധതിയായ അമ്മക്കിളിക്കൂടിലേക്ക് ഒരു ഭവനം കുര്യൻ സ്‌പോൺസർ ചെയ്തിരുന്നു. കപ്പയുടെ വിതരണോദ്ഘാടനം എടത്തല കുഞ്ചാട്ടുകരയിൽ എം.എൽ.എ നിർവഹിച്ചു. എടത്തല സഹകരണ ബാങ്ക് പ്രസിഡന്റ് ഷംസുദ്ദീൻ പങ്കെടുത്തു. യൂത്ത് കെയർ പ്രവർത്തകരാണ് വിവിധ ഭാഗങ്ങളിൽ കപ്പ വിതരണം ചെയ്തത്.