തൃക്കാക്കര: കൊവിഡ് വാക്സിൻ നൽകുന്നതിൽ ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാരെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ട്രാവൽ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഒഫ് കേരള പ്രസിഡന്റ് എം.എസ് അനിൽകുമാർ പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തോടെ കേരളത്തിലെ ടൂറിസ്റ്റ് ടാക്സി സർവ്വീസ് ഉൾപ്പടെയുള്ള പൊതുഗതാഗത മേഖല പൂർണമായും നിലച്ചു. കൊവിഡ് രോഗികളുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് പ്രധാനമായും വാഹനങ്ങൾ സർവ്വീസ് നടത്തി വരുന്നത്. ആരോഗ്യ പ്രവർത്തകരെയും പൊലീസ് ഉദ്യോഗസ്ഥരേയും പോലെ തന്നെ പരിഗണന ലഭിക്കേണ്ടവരാണ് പൊതുഗതാഗത സർവ്വീസിൽ ഏർപ്പെട്ടിരിക്കുന്ന ഡ്രൈവർമാരും. അനിൽകുമാർ പറഞ്ഞു.