കൊച്ചി: ലക്ഷദ്വീപിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള കരട് റെഗുലേഷനെതിരെ കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ലക്ഷദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതരീതിയും സംസ്കാരവും തകർക്കുന്ന തരത്തിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതു തടയണമെന്നാണ് ഹർജിയിലെ ആവശ്യം.