പള്ളുരുത്തി: ചെല്ലാനം തീരദേശത്തെ ദുരിതത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് ജനകീയവേദി പ്രവർത്തകർ മന്ത്രിമാർക്ക് നിവേദനം നൽകി. ഇന്നലെ ദുരിതതീരം സന്ദർശിച്ച മന്ത്രിമാരായ പി. രാജീവ്, സജി ചെറിയാൻ എന്നിവർക്കാണ് നിവേദനം നൽകിയത്. കടൽകയറ്റം മൂലം കൊവിഡ് പ്രതിരോധ പ്രവർത്തനം പരാജയപ്പെട്ട സാഹചര്യത്തിൽ രോഗവ്യാപനം രൂക്ഷമായി. ഈ സാഹര്യത്തിൽ തീരത്തിന് പ്രത്യേക പരിഗണന നൽകി സമ്പൂർണ വാക്സിനേഷൻ സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ഭാരവാഹികളായ മറിയാമ്മ ജോർജ്, ജോസഫ് അറക്കൽ, വി.ടി. സെബാസ്റ്റ്യൻ എന്നിവർ ആവശ്യപ്പെട്ടു.