കൊച്ചി: മത്സ്യഫെഡ് ചെയർമാൻ എം.എൽ.എയായതോടെ ബദൽസംവിധാനം ഏർപ്പെടുത്താതിനാൽ മത്സ്യത്തൊഴിലാളികളുടെ വായ്പാ അപേക്ഷകളുൾപ്പെടെ അടിയന്തര ഫയലുകൾ കെട്ടികിടക്കുകയാണെന്ന് ഡെമോക്രാറ്റിക് ലേബർ പാർട്ടി (ഡി.എൽ.പി)എക്സിക്യൂട്ടീവ് യോഗം ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. സുഭാഷ് നായരമ്പലം,അഡ്വ.സുനിൽകുമാർ ,ഓമനകുട്ടൻ,എൽ.സ്‌കന്ദദാസ്, മണി അഞ്ചലശേരി എന്നിവർ സംസാരിച്ചു.