കൊച്ചി: കൊവിഡ് വാക്‌സിനേഷന്റെ മുൻഗണനാ വിഭാഗത്തിൽ ബേക്കറി ജീവനക്കാരെയും ഉൾപ്പെടുത്തണമെന്ന് ബേക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ
കാലത്തും പൂർണതോതിൽ പ്രവർത്തന നിരതരാവുകയും ജനങ്ങളുമായി
നേരിട്ടിടപഴകുകയും ചെയ്യുന്നവരാണ് ബേക്കറി ജീവനക്കാർ. മഹാമാരിയുടെ കാലഘട്ടത്തിൽ അവശ്യ ഭക്ഷ്യവസ്തുക്കളായ ബ്രഡ്, ബൺ, റസ്‌ക്ക് മുതലായവ വിതരണംചെയ്യുന്ന ബേക്കറികളുടെ പ്രവർത്തനം സ്തംഭിക്കുന്ന സാഹചര്യം ഒഴിവാക്കാൻ എല്ലാ ജീവനക്കാർക്കും മുൻഗണനയോടെ വാക്സിനേഷൻ നൽകണമെന്നും അസോസിയേഷൻ അഭ്യർത്ഥിച്ചു.