കൊച്ചി: ലക്ഷദ്വീപിന്റെ ജൈവികസാംസ്‌കാരിക ഘടനയെ നിരാകരിച്ചുകൊണ്ടുളള അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ.പട്ടേലിന്റെ നടപടികൾ ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് സുപ്രീം കോടതി അഡ്വക്കേറ്റ് സഞ്ജീവ് ഹെഡ്ഡേ പറഞ്ഞു. ലക്ഷദ്വീപ് ജനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്ന അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ.പട്ടേലിനെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടും ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ഓൺലൈൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിനോയ് വിശ്വം എംപി, എളമരം കരീം എംപി, എൻ. കെ. പ്രേമചന്ദ്രൻ എം.പി, ജയ്‌സൺ ജോസഫ്, ജനകീയ പ്രതിരോധ സമിതി സംസ്ഥാന സെക്രട്ടറി എം. ഷാജർഖാൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.മാത്യു വേളങ്ങാടൻ അദ്ധ്യക്ഷനായിരുന്നു.