കളമശേരി: എൻ.എ.ഡി റോഡിൽ ശാന്തിഗിരിക്കടുത്ത് പുകയില ഉൾപ്പെടെയുള്ള മാലിന്യം തള്ളിയവരെ പിടികൂടി പിഴ ഈടാക്കി. വിവരമറിഞ്ഞെത്തിയ ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ നിഷാദ് , കൗൺസിലർമാരായ അഷറഫ്, മുഹമ്മദ് ഫൈസി , പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ അന്വേഷണത്തിൽ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് ബ്രഹ്മപുരത്തേക്ക് കൊണ്ടുപോയ മാലിന്യമാണ് വഴിയരികിൽ തള്ളിയതെന്ന് മനസ്സിലായി. കരാറുകാരനിൽ നിന്ന്10000 രൂപ പിഴഈടാക്കി.