covid
കെ.ബാബു എം.എൽ.എ കൊവിഡ് കെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ മുൻസിപ്പൽ ശ്‌മശാനത്തിലെ ജീവനക്കാരെ ആദരിക്കുന്നു

കൊച്ചി: കൊവിഡ് ബാധിച്ച് മരിച്ചവർ ഉൾപ്പെടെ ഒരു ദിവസം 25 വരെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്ന ശ്മശാന ജീവനക്കാർക്ക് കെ.ബാബു എം.എൽ.എയുടെ ആദരം.
തൃപ്പൂണിത്തുറ മുൻസിപ്പൽ ശ്മശാനത്തിലെ മാനേജർ മുരളി ഉൾപ്പെടെ നാല് ജീവനക്കാരെ കെ. ബാബു എം.എൽ.എ കൊവിഡ് കെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ഇത്രയും മൃതദേഹങ്ങൾ ക്ഷമയോടെയും ആത്മാർഥതയോടെയും സംസ്‌കരിക്കുന്ന ജീവനക്കാരെ ആരും ഓർമ്മിക്കാറില്ലെന്നും കൊവിഡ് കാലത്തെ ഇവരുടെ സേവനം പ്രശംസനാർഹമാണെന്നും കെ.ബാബു പറഞ്ഞു. സി. വിനോദ്, സുനിൽ രാജപ്പൻ, സാജു പൊങ്ങലായി, പി.ബി. സതീശൻ, പി. സി പോൾ, ടി.വി. ഗോപിദാസ്, ഡി. അർജുനൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.