കൊച്ചി: ട്രാൻസ്‌ജെൻഡർ യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ റെയിൽവേ ജീവനക്കാരൻ തൃശൂർ തെക്കുംകര മുളതനത്ത് വീട്ടിൽ രാജൻ ഇട്ടനെ (51) കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സൗത്ത് റെയിൽവേ പൊലീസ് അറസ്റ്റ് ഇയാളെ ചെയ്തത്. ഏപ്രിൽ 30 ന് ധൻബാദ് എക്‌സ്‌പ്രസിലാണ് തൃക്കാക്കര സ്വദേശിനിയായ യുവതി പീഡിപ്പിക്കപ്പെട്ടത്. തൃശൂരിലേക്കുള്ള യാത്രയിലായിരുന്നു യുവതി.