cow

കൊച്ചി: കാലിത്തീറ്റയിൽ ഇനിമുതൽ ഉണക്കകപ്പയും. കർഷകരിൽ നിന്നും ഉണക്കകപ്പ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള കോർപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെ‌ഡറേഷൻ. കൊവിഡിലും ലോക്ക്ഡൗണിലും നഷ്ടത്തിലായ മരച്ചീനി കർഷകരെ സഹായിക്കാനാണ് പുതിയ ഉദ്യമം. കർഷകരിൽ നിന്ന് ശേഖരി​ക്കുന്ന കപ്പ മൂവാറ്റുപുഴയിലും ആലപ്പുഴയിലുമുള്ള കാലത്തീറ്റ നി‌ർമ്മാണ ഫാക്ടറിയിലേക്ക് അയയ്ക്കും. അന്തിമ തീരുമാനം ജൂൺ 10ലെ ബോർഡ് മീറ്റിംഗി​ൽ ഉണ്ടാകും.

മഴകാരണം സംസ്ഥാനത്ത് മരച്ചീനി നേരത്തേ വിളവെടുക്കുകയാണ്. വി​ലയും കുത്തനെ താഴ്ന്നു. കർഷക‌ർ വലിയ പ്രതിസന്ധിയിലാണ്. മരച്ചീനി കാലത്തീറ്റയിൽ ചേർക്കുന്നത് പാലുത്പാദനത്തിനും സഹായകമാകും. മരച്ചീനി കൃഷി ചെയ്യുന്ന ക്ഷീരകർഷകർക്ക് പദ്ധതിയിൽ മുൻഗണന ഉണ്ടാകും.

 ജില്ലയിലെ മരച്ചീനി കർഷകരെ ഒപ്പം നിറുത്തുകയാണ് ലക്ഷ്യം. പ്രാഥമിക സഹ. സംഘങ്ങളിൽ നിന്നും ഉണക്കകപ്പ ടെൻഡർ മുഖേന ശേഖരിക്കും. പ്രാഥമിക സംഘങ്ങൾക്കും ഇത് സഹായകമാകും.

ജോൺ തെരുവോത്ത്

മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ