കാലടി: എ.ഐ.വൈ.എഫ് ഇല്ലിത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ അണുനശീകരണം നടത്തി. കൊവിഡ് നെഗറ്റീവ് ആയവരുടെ വീടുകളിലും പൊതുവിതരണ കേന്ദ്രങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമാണ് അണുനശീകരണം നടത്തിയത്. പ്രാഥമിക ആരോഗ്യ കേന്ദ്രം ഇൻ ചാർജ് ഡോ. എലിസബത്ത് ചാണ്ടി അണുനശീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.