അങ്കമാലി: എ.പി. കുര്യൻ സ്മാരക ലൈബ്രറി മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് അമ്പത്തിരണ്ടായിരത്തി അഞ്ഞൂറു രൂപ നൽകി. ലൈബ്രറി സെക്രട്ടറി കെ.പി.റെജീഷ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജിക്ക് ചെക്ക് കൈമാറി.പ്രസിഡന്റ് കെ.എസ്.മൈക്കിൾ അദ്ധ്യക്ഷനായി.ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ,എ.പി.കുര്യൻ പഠന കേന്ദ്രം ചെയർമാൻ അഡ്വ കെ.കെ.ഷിബു,കെ.കെ. സുരേഷ്,സജി വർഗീസ്,വിനീത ദിലീപ്,ടി ഏലിയാസ് എന്നിവർ സംസാരിച്ചു.