കൊച്ചി: കർഷകസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കേന്ദ്ര സർക്കാർ നിലപാടിനെതിരെയും എൻ.സി.പി കരിദിനം ആചരിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച യോഗം സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രനാഥ്, പി.ജെ. കുഞ്ഞുമോൻ, കെ.കെ. ജയപ്രകാശ്, പി.ഡി. ജോൺസൺ, മമ്മി സെഞ്ച്വറി, കെ.എം. കുഞ്ഞുമോൻ, റെജി ഇല്ലിക്കപ്പറമ്പിൽ, രാജു തെക്കൻ, വി. രാംകുമാർ എന്നിവർ പ്രസംഗിച്ചു.