അങ്കമാലി: അങ്കമാലി മുൻസിപ്പാലിറ്റിയിലെ മൂന്നാം വാർഡിൽ ബി.ജെ.പിയുടേയും സേവാഭാരതിയുടേയും സംയുക്താഭിമുഖ്യത്തിൽ മുഴുവൻ വീടുകളിലും പച്ചക്കറിക്കിറ്റ് നൽകി.ബി.ജെ.പി അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് എൻ.മനോജ് ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ കൗൺസിലർ സന്ദീപ് ശങ്കർ അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി സെക്രട്ടറി ഇ.കെ.കിരൺകുമാർ,ഗൗതം ചന്ദ്രൻ, എൻ.വിനോദ്, അനിൽ നാരായണൻ, പ്രശാന്ത് ,അഭിലാഷ് എന്നിവർ നേതൃത്വം നൽകി.