കൊച്ചി: ചാനലുകൾ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകൾ സെൻസർ ചെയ്യാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ടെലിവിഷൻ ചേംബർ സ്വാഗതം ചെയ്തു. കുടുംബസദസുകളിൽ സംസ്‌കാരത്തിനും ബന്ധങ്ങൾക്കും ഊന്നൽ നൽകുന്നതും മാതൃകാപരവുമായ പരിപാടികളാണ് സംപേക്ഷണം ചെയ്യേണ്ടത്. ചേംബർ പ്രസിഡന്റ് കെ.വി. ഷാജി, സെക്രട്ടറി ടി.ആർ. ദേവൻ എന്നിവർ പറഞ്ഞു.