കൊച്ചി : ലക്ഷദ്വീപിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ പ്രധാനമന്ത്രി തിരിച്ചു വിളിക്കണമെന്ന് ഐ.എൻ. ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിനഗറിലുള്ള ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിനു മുമ്പിൽ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി അഖിലേന്ത്യ സെക്രട്ടറി കെ.പി. ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറി ടി.കെ.രമേശൻ,നിയോജക മണ്ഡലം പ്രസിഡന്റ്രുമാരായ എ.എൽ.സക്കീർ ഹുസൈൻ, സെൽജൻ അട്ടിപ്പേറ്റി, സി.സി.വിജു, ടി.കെ.കരീം,ഷുഹൈബ് അസീസ്,ആന്റണി പട്ടണം, കെ.കെ.നദീർ, ബി.ജെ.ഫ്രാൻസിസ്, എം.ബാലചന്ദ്രൻ, അനിൽകുമാർ, മുനീർ ഷാൻ പുതുപ്പറമ്പിൽ, പ്രഭ, ബിന്ദു എന്നിവർ പങ്കെടുത്തു.