പറവൂർ: ചേന്ദമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചാത്തേടം ഹൈസ്കൂളിൽ ആരംഭിച്ച സമൂഹ അടുക്കളയിലേക്ക് അദ്ധ്യാപകർ പലവ്യഞ്ജനങ്ങളും, പച്ചക്കറിയും നൽകി. ചാത്തേടം സെന്റ് ജോസഫ് ഹൈസ്കൂളിലെ അദ്ധ്യാപകർ സമാഹരിച്ച തുക പ്രധാനാദ്ധ്യാപകൻ സേവ്യറിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, ലീന വിശ്വൻ, ഷിപ്പി സെബാസ്റ്റ്യൻ, എം.കെ. ചിദംബരൻ, സി.എം. സുരേന്ദ്രൻ, പി.ജി. അഗസ്റ്റിൻ, പി.ആർ. ലോറൻസ്, ടി.കെ. ഫീലന്ദ്രൻ എന്നിവർ പങ്കെടുത്തു.