span-new-club
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്പാൻ ന്യൂ സ്പോർട്സ് അക്കാഡമിയുടെ സഹായം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഏറ്റുവാങ്ങുന്നു

പറവൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പറവൂർ സ്പാൻ ന്യൂ സ്പോർട്സ് അക്കാഡമി 25,000 രൂപ നൽകി. ചെക്ക് അക്കാഡമി സെക്രട്ടറി പ്രതാപ് ഡി. പിള്ളയിൽ നിന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഏറ്റുവാങ്ങി. പറവൂർ നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, അക്കാഡമി പ്രസിഡന്റ് ബിജുക്കുട്ടൻ, രഞ്ജിത്ത് എ. നായർ, ഉദയ്‌കുമാർ, എന്നിവർ പങ്കെടുത്തു.