പെരുമ്പാവൂർ: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പെരുമ്പാവൂർ സ്വദേശിനിയായ നഴ്സ് ഇറ്റലിയിൽ മരിച്ചു. വല്ലം ചൂണ്ടി ഇടപ്പുളവൻവീട്ടിൽ പരേതനായ ഫ്രാൻസിസിന്റെ മകൾ ഫിജി ഫ്രാൻസിസാണ് (36) മരിച്ചത്. ഫിജിയുടെ ഭർത്താവ് റോജിൻ റോമിൽ മെയിൽ നഴ്സാണ്. അഞ്ചുവയസുകാരി ഇവ മകളാണ്. ഫിജിയുടെ മാതാവ് എൽസിയും ഫിജിയുടെ സഹോദരിമാരും ഇറ്റലിയിൽ നഴ്സുമാരാണ്.