മൂവാറ്റുപുഴ: ലക്ഷദ്വീപിലെ സാംസ്കാരിക അധിനിവേശത്തിനെതിരെ ഗ്രന്ഥശാല തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ.ഉണ്ണി എന്നിവർ അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി 31ന് വൈകിട്ട് 5ന് ലൈബ്രറികളിൽ അക്ഷര കൂട്ടായ്മ സംഘടിപ്പിക്കും. പഞ്ചായത്ത് നേതൃസമതി കൺവീനർമാർ അക്ഷര കൂട്ടായമക്ക് നേതൃത്വം നൽകും . ലക്ഷദ്വീപിനെ രക്ഷിക്കുക , ദ്വീപിന്റെ സാംസ്കാരിക തനിമ നിലനിർത്തുക എന്നീ സന്ദേശം എഴുതിയ പോസ്റ്റർ പിടിച്ചാകും അക്ഷര കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.