അങ്കമാലി: കറുകുറ്റി ഗേറ്റ് സി.പി.എം ബ്രാഞ്ച് 200 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. പൊതു ഇടങ്ങൾ ശുചീകരിക്കുകയും ചെയ്തു. ബ്രാഞ്ചിലെ കിറ്റ് വിതരണം സി.പി.എം ഏരിയ കമ്മിറ്റിയംഗം പി.വി.ടോമി നിർവഹിച്ചു. വാർഡ് മെബർ ജോളി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ബൈജു നൽക്കര ഷാജു മേലാപ്പിള്ളി എന്നിവർ പങ്കെടുത്തു.