11
ചെക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ സതീഷ് കുമാർ ചെയർപേഴ്സൺ അജിതാ തങ്കപ്പന് കൈമാറുന്നു.ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ മാൻ,റാഷിദ് ഉളളംപളളി,വൈസ്.ചെയർമാൻ എ.എ ഇബ്രാഹിംകുട്ടി,

തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകി. ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,റാഷിദ് ഉള്ളംപള്ളിയുടെ നിർദേശപ്രകാരം ആരോഗ്യ ഉദ്യോഗസ്ഥർ സമാഹരിച്ച 40,000 രൂപയുടെ ചെക്ക് ഇൻസ്‌പെക്ടർ സതീഷ് കുമാർ ചെയർപേഴ്സൺ അജിതാ തങ്കപ്പന് കൈമാറി. വൈസ്.ചെയർമാൻ എ.എ ഇബ്രാഹിംകുട്ടി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുനീറ ഫിറോസ്, കൗൺസിലർമാരായ യൂനിസ്, സജീന അക്ബർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുധീർ,സത്താർ തുടങ്ങിയവർ സംബന്ധിച്ചു.