മൂവാറ്റുപുഴ: ഗ്ലോബൽ പ്രവാസി കോൺഗ്രസ് (ജി.പി.സി) വാളകം മണ്ഡലം കമ്മിറ്റി ധനസഹായം കൈമാറി. സംഘടനയിലെ വാളകം പഞ്ചായത്തിലെ അംഗങ്ങൾ സ്വരൂപിച്ച തുക യൂത്ത് കോൺഗ്രസിനും,വാളകം സമൂഹ അടുക്കളയിലേക്കും കൈമാറി. ഗ്ലോബൽ പ്രവാസി കോൺഗ്രസിനെ പ്രതിനിധീകരിച്ച് കമ്മിറ്റി അംഗങ്ങളായ ബിജു വർഗീസ്,ജിബിൻ മാത്യു എന്നിവരും പഞ്ചായത്ത് അംഗങ്ങളായ ബിനോയ്. കെ ചെറിയാൻ,അബ്രഹാം കെ.പി ,ലിസി എൽദോസ്,മോൻസി എൽദോസ് ,കെ തുടങ്ങിയവർ പങ്കെടുത്തു.