മൂവാറ്റുപുഴ: ലക്ഷദ്വീപിൽ സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്മിനിസ്ട്രേറ്ററുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മൂവാറ്റുപുഴ കച്ചേരി താഴത്ത് നടന്ന കോലം കത്തിച്ചുള്ള പ്രതിഷേധ സമരം മുനിസിപ്പൽ ചെയർമാൻ പി.പി എൽദോസ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ അഡ്വ.കെ എ അബിത് അലി,മുഹമ്മദ് റഫീഖ് ജില്ലാ ഭാരവാഹികളായ ഷാൻ മുഹമ്മദ്, റിയാസ് താമരപ്പിള്ളിൽ, റംഷാദ് റഫീഖ്,ജെയിംസ് ജോഷി, അമൽ ബാബു,വി.എസ് ഷെഫാൻ,ശാഫി കബീർ,മുഹമ്മദ് ഹാഷിം തുടങ്ങിയവർ പങ്കെടുത്തു.