തൃക്കാക്കര: : ഇടപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ (2788 ) കൊവിഡ് പ്രതിരോധ സേനയ്ക്ക്, ഇടപ്പള്ളി നൈസ് കെമിക്കൽസ് സുരക്ഷാ ഉപകരണങ്ങൾ കൈമാറി. 50 പി.പി.ഇ കിറ്റും, 500 മാസ്കും അടങ്ങിയ പ്രതിരോധ കിറ്റ് നൈസ് കെമിക്കൽസ് ഡയറക്ടർ ജി.ജയകൃഷ്ണൻ ബാങ്ക് പ്രസിഡന്റ് എൻ.എ മണിക്ക് കൈമാറി.കമ്പനി പ്രതിനിധികളായ വി.എ അനിൽകുമാർ, ജി. ജയകുമാർ, ബാങ്ക് പ്രതിരോധ സേന അംഗങ്ങളായ എം.യു മുഹമ്മദ് ബഷീർ,ടി.ജി രവികുമാർ,കെ.ഐ ജോസഫ്.അനീഷ് സോമൻ എന്നിവർ പങ്കെടുത്തു.