ആലുവ: ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായവർക്ക് കൈതാങ്ങായി പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു. നൊച്ചിമ പിഷാരത്ത് കുടുംബയോഗം ട്രസ്റ്റ്, പഞ്ചായത്തംഗം, വാർഡിലെ സുമനസുകൾ എന്നിവരുടെ സഹകരണത്തോടെ എടത്തല പഞ്ചായത്ത് 21ാം വാർഡിലെ 850 ഓളം വീടുകളിലേക്ക് പച്ചക്കറിക്കിറ്റുകൾ നൽകി.
ജി.സി.ഡി.എ ചെയർമാൻ വി. സലിം വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ മീന്ത്രക്കൽ അണുനശികരണ യന്ത്രം നൽകി. ആരോഗ്യ പ്രവർത്തകരായ ആർ. മിനി, പി.ബി.ബിന്ദു, ആശാവർക്കർ നദീറ സലിം എന്നിവരെ ആദരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പി.പി.ഇ കിറ്റ്, മാസ്ക്, സാനിറ്റൈസർ എന്നിവയും ഏറ്റുവാങ്ങി. വാർഡ് മെമ്പർ സ്വപ്ന ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. പിഷാരത്ത് കുടുംബയോഗം ട്രസ്റ്റ് പ്രസിഡന്റ് എ.കെ. അനിൽകുമാർ മുഖ്യാതിഥിയായി. സെക്രട്ടറി പി.സി. ഉണ്ണി, ടി.കെ.സജീവൻ എന്നിവർ പങ്കെടുത്തു.