najeeb

നെടുമ്പാശേരി: ബംഗാളിൽ മരിച്ച ടൂറിസ്റ്റ് ബസ് ഡ്രൈവർ നജീബിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. തൃശൂർ പാവറട്ടി വെന്മേനാട് കൈതമുക്ക് സ്വദേശി പുളിക്കൽ വീട്ടിൽ കെ.പി. നജീബിന്റെ (46) മൃതദേഹമാണ് ഇന്നലെ രാത്രി പത്ത് മണിയോടെ ഇൻഡിഗോ വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചത്.

ആസം, ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അന്യസംസ്ഥാന തൊഴിലാളികളുമായി കഴിഞ്ഞമാസം നജീബ് ബംഗാൾ - ആസം അതിത്തിയായ അലിപ്പൂരിലേക്ക് യാത്രതിരിച്ചത്. ലോക്ക് ഡൗൺ അവസാനിച്ചശേഷം തൊഴിലാളികളുമായി തിരികെവരാൻ അലിപ്പൂരിൽ തുടരുകയായിരുന്നു. കഴിഞ്ഞദിവസം ബസിൽ വച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊഴിലാളികളെ തിരികെ കൊണ്ടുവരാനായി ഇത്തരത്തിൽ നിരവധി ടൂറിസ്റ്റ് ബസുകളാണ് ആസം, ബംഗാൾ, ഒറീസ സംസ്ഥാനങ്ങളിലായി കാത്തുകിടക്കുന്നത്.

നജീബിന്റെ മൃദദേഹം പൈങ്കണ്ണിയൂർ ജുമാമസ്ജിദിൽ ഖബർ അടക്കി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: നസീമ. മക്കൾ: സിനാൻ, റിസ്വാൻ.