കോലഞ്ചേരി: ഹജ്ജ് കർമ്മത്തിന് പോകുന്ന തീർത്ഥാടകർക്ക് മുൻഗണനാടിസ്ഥാനത്തിൽ കൊവിഡ് വാക്‌സിനേഷൻ നൽകണമെന്ന് പി.വി.ശ്രീനിജിൻ എം.എൽ.എ ആരോഗ്യമന്ത്റിയോട് ആവശ്യപ്പെട്ടു. വാക്‌സിൻ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും എം.എൽ.എ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.ഇക്കാര്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കാമെന്ന് മന്ത്റി ഉറപ്പു നൽകിയതായി എം.എൽ.എ അറിയിച്ചു.