ആലുവ: കൊവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ആലുവ ചീരക്കട ശ്രീ ദുർഗ ഭഗവതി ക്ഷേത്ര കമ്മിറ്റി ഭക്ഷ്യധാന്യക്കിറ്റുകൾ നൽകി. ലോക്ക് ഡൗണിനെ തുടർന്ന് ക്ഷേത്ര വരുമാനം നാമമാത്രമാണെങ്കിലും സാമൂഹ്യപ്രതിബദ്ധത ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുന്നതാണ് ക്ഷേത്ര കമ്മിറ്റിയുടെ പ്രവർത്തനം. തുടർച്ചയായി 40 ദിവസം തെരുവിൽ കഴിയുന്നവർക്കും ഒറ്റപ്പെട്ടു കഴിയുന്നവർക്കും ഭക്ഷണം വിതരണം ചെയ്തിരുന്നു. ക്ഷേത്രവും പരിസരപ്രദേശങ്ങളും റോഡുകളും അണുനശീകരണം നടത്തി. ക്ഷേത്ര സമിതി ഭാരവാഹികളായ എം.പി.സുരേന്ദ്രൻ, എ.എസ്. സലിമോൻ, എൻ.അനിൽ കുമാർ, എ.വി.രവീന്ദ്രൻ, എ.ശ്രീനാഥ്, ടി.പി. സന്തോഷ്‌കുമാർ തടങ്ങിയവരുടെ നേതൃത്വം നൽകി.