കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ അടിയന്തര വൈദ്യസഹായത്തിന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി ) ഹെൽത്ത് കമ്മിഷൻ ഹെൽപ്പ് ഡെസ്‌കും സൗജന്യ ടെലിമെഡിസിൻ ആപ്പ് സേവനവും ആരംഭിച്ചു.
കൊവിഡ് രോഗബാധിതർ, വൃദ്ധർ, കിടപ്പുരോഗികൾ തുടങ്ങിയവർക്ക് പൂർണസമയവും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടാം. ഹെൽപ്പ് ഡെസ്‌ക് നമ്പർ : 0487 6611670.