ആലുവ: നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് യുവമോർച്ച ആലുവ മണ്ഡലം കമ്മിറ്റി ആലുവ ബ്ലഡ് ബാങ്കിൽ രക്തദാനം നടത്തി. യുവമോർച്ച സംസ്ഥാന സെക്രട്ടറി ദിനിൽ ദിനേശ്, മണ്ഡലം പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ, ഭാരവാഹികളായയ ജയപ്രകാശ്, അഖിൽ അരവിന്ദ്, പ്രണവ് അയോദ്ധ്യ, അനുരാഗ്, ഹരി എന്നിവർ രക്തദാനം നടത്തി. ബി.ജെ.പി ആലുവ മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി, രൂപേഷ് പൊയ്യാട്ട് എന്നിവർ സംസാരിച്ചു.