ഇലഞ്ഞി: എസ്.എൻ.ഡി.പിയുടെ ഗുരു കാരുണ്യനിധി പദ്ധതിയിൽപ്പെടുത്തി ഇലഞ്ഞി 837-ാം എസ്.എൻ.ഡി.പി ശാഖാ യോഗം ശാഖ പരിധിയിലെ കൊവിഡ് മൂലം പ്രതിസന്ധിയിലായ എല്ലാവർക്കും ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. കുടുംബയോഗം കൺവീനറുംമാരുടെ സഹായത്തോടെ നടത്തിയ കിറ്റ് വിതരണത്തിന് ഇലഞ്ഞി ശാഖാ സെക്രട്ടറി വിജയൻ.വി.എൻ, ശാഖ ഭാരവാഹികളായ, ഹരിദാസ്.സി.കെ, പി.ജി. ചന്ദ്രൻ, രാജേഷ് ഇലഞ്ഞികുന്നേൽ എന്നിവർ നേതൃത്വം നൽകി.