ഫോർട്ടുകൊച്ചി: വാടകയ്ക്കെടുത്ത ബൈക്കുമായി കടന്നുകളഞ്ഞ സുഹൃത്തുക്കളെ ഫോർട്ടുകൊച്ചി പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ കുണ്ടുകാട് വെറ്റിലപ്പാറ പിണ്ടിയേടത്ത് വീട്ടിൽ ശ്രുതി (29), തൃശൂർ വെളുത്തൂർ കാട്ടിപ്പറമ്പ് വീട്ടിൽ ശ്രീജിത്ത് (30) എന്നിവരാണ് അറസ്റ്റിലായത്. ഫോർട്ടുകൊച്ചി ചിരട്ടപ്പാലത്ത് ട്രാവൽ ഇന്ത്യ ഫോർട്ട് റെന്റ് എ ബൈക്ക് സ്ഥാപനത്തിൽ നിന്ന് കഴിഞ്ഞ ഫെബ്രുവരി 24നാണ് ഇവർ ബൈക്ക് വാടകക്കെടുത്ത് മുങ്ങിയത്. തുടർന്ന് ഉടമ പയസിന്റെ പരാതിയെത്തുടർന്ന് സി.ഐ പി.കെ.ദാസ്, എസ്.ഐ കെ.ആർ. ബിജു എന്നിവരുടെ നേതൃത്വത്തിൽ തൃശൂരിൽ നിന്നുമാണ് ഇവരെ അറസ്റ്റുചെയ്തത്. ഇവരുടെ പേരിൽ നിരവധി കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. ബൈക്ക് ഇവരുടെ പക്കൽനിന്ന് പൊലീസ് കണ്ടെത്തി. ഇരുവരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.