പെരുമ്പാവൂർ: മാറംപള്ളി ജനകീയ കൂട്ടായ്മ ഒന്ന്, രണ്ട് വാർഡുകളിലെ 1300 വീടുകളിലേക്ക് നൽകുന്ന പച്ചക്കറി കിറ്റിന്റെ വിതരണോദ്ഘാടനം വാഴക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ നിർവഹിച്ചു.ജനകീയ കൂട്ടായ്മ ചെയർമാൻ നിഷാദ് പുവ്വത്തുങ്കൽ ആദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സനിത റഹിം ആദ്യ കിറ്റ് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജിത നൗഷാദ് , ജനകീയ കൂട്ടായ്മ രക്ഷാധികാരി എം. കെ. അബൂബക്കർ ഫാറൂഖി, ഒന്നാം വാർഡ് മെമ്പർ അൻസാർ അലി, രണ്ടാം വാർഡ് മെമ്പർ അബ്ദുൽഹമീദ് എന്നിവർ സംസാരിച്ചു. ജനകീയ കൂട്ടായ്മ കൺവീനർ ഷിയാസ് തൂമ്പായിൽ,ജോയിറ്റ് കൺവീനർ ഫിയാസ് എന്നിവർ സംസാരിച്ചു.