കുറുപ്പംപടി: ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്ന മുഴുവൻ വ്യാപാരികൾക്കും കെട്ടിട ഉടമകൾ ഈ കാലയളവിലെ വാടകയിൽ നിന്നും ഒഴിവാക്കണമെന്ന് കുറുപ്പംപടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബേബി കിളിയായത്ത് ആവശ്യപ്പെട്ടു. വ്യാപാര മേഖലയാകെ നിശ്ചലമായിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപ ബാങ്ക് ലോണും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയും എടുത്താണ് മിക്കവാറും വ്യാപാരസ്ഥാപനങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരുന്നത്.