പെരുമ്പാവൂർ: രാജ്യതലസ്ഥാനത്ത് ആറുമാസം പിന്നിട്ട കർഷക സമരം ഒത്തു തീർപ്പാക്കണമെന്നും കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കർഷകസംഘം പെരുമ്പാവൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കരിദിനവും നരേന്ദ്രമോദിയുടെ കോലം കത്തിക്കലും കർഷകസംഘം സംസ്ഥാന കമ്മറ്റി അംഗം പി.കെ.സോമൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം ബി.മണി അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘം ഏരിയ ട്രഷറർ പി.കെ.സിദ്ദീക്ക് വടക്കൻ , സി.പി.എം ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.പി.ഖാദർ ,ഏരിയ ജോ.സെക്രട്ടറി അഡ്വ വി.കെ. സന്തോഷ് എന്നിവർ സംസാരിച്ചു.