പെരുമ്പാവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മുൻ നിയമസഭാ സ്പീക്കറും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ പി.പി.തങ്കച്ചൻ ഒരു ലക്ഷം രൂപ സംഭാവന നൽകി. പണം ബാങ്കിൽ നിന്ന് ഡിഡിയെടുത്ത് മുഖ്യമന്ത്രിക്ക് നേരിട്ട് അയച്ചുകൊടുക്കുകയായിരുന്നു.